25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

മുജാഹിദ് ആദര്‍ശ സമ്മേളനം

കെ എന്‍ എം മര്‍കസുദ്ദഅവ ശാഖാ ഭാരവാഹികള്‍ക്ക് ക്വാളിറ്റി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച വര്‍ക്‌ഷോപ് ഓണ്‍ ഓര്‍ഗനൈസേഷന്‍ ശില്‍പശാല സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ ഖുര്‍ആന്‍ കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന മുജാഹിദ് ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറിയേറ്റ്  അംഗം കെ പി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തിഫ് കരുമ്പുലാക്കല്‍, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍, ഇസ്മാഈല്‍ കരിയാട് പ്രഭാഷണം നടത്തി. പി ടി അബ്ദുല്‍മജീദ് സുല്ലമി, മുഹമ്മദ് ഉസ്മാന്‍, സല്‍മാന്‍ ഫാറൂഖി, സഫൂറ ടീച്ചര്‍, അഡ്വ. ഹനീഫ, അഡ്വ. മൊയ്തീന്‍കുട്ടി, സിദ്ദീഖ് അലി, സക്കീര്‍ കോവൂര്‍, അബ്ദുസലാം കാവുങ്ങല്‍ പ്രസംഗിച്ചു
Back to Top