മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി
1). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒന്നാം ഗഡു മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളിക്ക് കൈമാറുന്നു.
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ കമ്മിറ്റി ഒന്നാം ഗഡുവായി രണ്ട് ലക്ഷം രൂപ മന്ത്രി രാമചന്ദ്രന്‍ കടന്ന പള്ളിക്ക് കൈമാറി. പൊലീസ് സഭാഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ എല്‍ പി ഹാരിസും ട്രഷറര്‍ ടി മുഹമ്മദ് നജീബും ചേര്‍ന്നാണ് ഫണ്ട് കൈമാറിയത്. വളപട്ടണം ബ്ലോക്ക് പഞ്ചായത്തംഗം കെ വി ഷക്കീല്‍, താജുദ്ദീന്‍ എന്‍ജിനീയര്‍, കെ സൈദ് പങ്കെടുത്തു.

2). ഐ എസ് എം തൃശൂര്‍ ജില്ലാ മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ ഫണ്ട് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് കൈമാറുന്നു.
തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ എസ് എം ജില്ലാ മെഡിക്കല്‍ എയ്ഡ് സെന്റര്‍ സഹായം നല്‍കി. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ എന്നിവര്‍ മുഖേനയാണ് ഫണ്ട് നല്‍കിയത്. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഫൈസല്‍ മതിലകം, നഹ്ഷര്‍ബാന്‍, പി പി ബഷീര്‍ പങ്കെടുത്തു.