മാറ്റാനൊരുങ്ങി ഓസ്‌ട്രേലിയ
ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ തങ്ങള്‍ അംഗീകരിക്കുന്നതായുള്ള ഓസ്‌ട്രേലിയയുടെ അഭിപ്രായമാണ് മറ്റൊരു അന്തര്‍ദേശീയ വാര്‍ത്ത. അമേരിക്കന്‍ സമ്മര്‍ദ്ദമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് അനുമാനിക്കുന്നത്. അതിന്റെ ഭാഗമായി ഓസ്‌ട്രേലിയയുടെ എംബസി തെല്‍അവീവില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് മാറ്റാനാണ് തീരുമാനം. ഈ വിവരം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തങ്ങളെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്ന് അമേരിക്കയും മറ്റ് ചില രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. നിക്കരാെഗ്വ, ഗ്വാട്ടിമല തുടങ്ങിയ രാജ്യങ്ങളും എംബസി മാറ്റിയിരുന്നു. എന്നാല്‍ ഇവയില്‍ പല രാജ്യങ്ങളും പിന്നീട് തങ്ങളുടെ തീരുമാനം പുനപരിശോധിക്കാന്‍ തയാറായിരുന്നു. പക്ഷേ അപ്പോള്‍ എംബസി മാറ്റത്തെ ശക്തമായി വിമര്‍ശിച്ച രാജ്യമായിരുന്നു ഓസ്‌ട്രേലിയ. തങ്ങള്‍ പുലര്‍ത്തി വന്ന ഫലസ്തീന്‍ നയത്തില്‍ മാറ്റം വരുത്താനോ തങ്ങളുടെ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാനോ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടില്‍ നിന്ന് ഇപ്പോള്‍ ഓസ്‌ട്രേലിയ പിന്നോട്ട് പോയിരിക്കുകയാണ്.