മാറ്റപ്പെടുന്ന മലയാളി – സയ്യിദ് അബ്ദുല്‍ കരീം കുനിയില്‍
മലയാളി മാറുകയാണ്, മാറുക എന്ന് പറഞ്ഞാല്‍ പോരാ, അടിമുടി മാറ്റപ്പെടുന്നു എന്നതാണ് സത്യം. ഓരോ ദിവസവും മലയാളി അവന്റെ വേഷത്തിലും ഭാവത്തിലും ചര്യകളിലും പടിഞ്ഞാറിനെ നോക്കി പുതിയ പാഠങ്ങള്‍ പഠിക്കുകയാണ്. ആ പാഠങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരാന്‍ മത്സരിക്കുകയാണ് പടിഞ്ഞാറന്‍ സംസ്‌കാരവും കിഴക്കിന്റെ ചിന്താധാരകളും എന്ന പോയന്റിലാണ് യോജിക്കാന്‍ സാധിക്കുന്നത്. ഒരു കാര്യത്തിലും പടിഞ്ഞാറിനെ നമുക്ക് പുല്‍കാനാകില്ല, കാരണം പടിഞ്ഞാറിന് ആത്മീയത എന്നൊന്നില്ല. പടിഞ്ഞാറന്‍ ചിന്തകളിലും മറ്റും ആത്മാവ് ചര്‍ച്ചക്ക് വരാറില്ല. ഇന്ന് മലയാള മണ്ണ് ഉല്പാദിപ്പിക്കുന്നത് പുതിയ തരം ‘ഇറച്ചിക്കോഴി’കളെയാണ്. അവര്‍ക്ക് ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട ആവശ്യമില്ല, ആ ഇറച്ചിക്കോഴികള്‍ ഒന്നും കരുതിവെക്കുന്നില്ല. ആധുനികത എന്നൊരു സമസ്യയുണ്ടെങ്കില്‍ മലയാളി അത് ഏറ്റെടുത്തു വളര്‍ത്തുന്നു എന്നത് നഗ്്‌ന സത്യം. വൃദ്ധസദനത്തിന്റെ ഇരുണ്ട മൂലകളില്‍ അച്ഛനും അമ്മയും കണ്ണീര്‍ വറ്റാതെ ജീവിക്കുമ്പോള്‍ ഇന്നത്തെ മലയാളി വിചാരിക്കുന്നുവോ അവന്‍ രക്ഷപ്പെട്ടെന്ന്. പക്ഷേ, നാളെയെക്കുറിച്ച ചിന്ത മലയാളി സ്വന്തം നെഞ്ചകത്തില്‍ നിന്നും അടര്‍ത്തിമാറ്റിയിരിക്കുന്നു. മനുഷ്യത്വത്തിന് ഈ മാര്‍ക്കറ്റില്‍ വിലയില്ല. ഇവിടെയുള്ളത് പുതിയ സ്ത്രീകളും പുതിയ പുരുഷന്മാരുമാണ്. ഇനി ഇവിടെ ‘മനുഷ്യന്‍’ നിലനില്‍ക്കില്ല. മനുഷ്യത്വത്തിന്റെ അടയാളങ്ങളിലെ എല്ലാം അസ്തമിക്കുകയാണ്. കുറച്ചുകഴിഞ്ഞാല്‍ ഈ ലോകം ഇങ്ങനെ അവസാനിക്കും വല്ലാത്തൊരു യോഗം! നമുക്ക് കണ്ണുനനയ്ക്കാം.