മാര്‍പ്പാപ്പയും മഹ്മൂദ് അബ്ബാസും കൂടിക്കാഴ്ച നടത്തി
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ നിരവധി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.വത്തിക്കാനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫലസ്തീന്‍ വിഷയത്തില്‍ മാര്‍പ്പാപ്പ പുലര്‍ത്തുന്ന സമീപനം ഫലസ്തീനോട് അനുഭാവമുള്ളതാണ്. അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയെന്ന പ്രത്യേകതയും ഇതിനുണ്ട്. ജറുസലേം വിഷയത്തില്‍ പ്രകോപനപരമായ നിലപാടുകള്‍ കൈക്കൊള്ളുന്നത് ശരിയല്ലെന്നും പ്രദേശത്തിന്റെ വിശുദ്ധിക്കും ചരിത്രപരമായ പ്രത്യേകതകള്‍ക്കും പോറലേല്‍ക്കുന്ന നിലപാടുകള്‍ കൈക്കൊള്ളരുതെ എന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്ന നിലപാടുകള്‍ ഇസ്രായേല്‍ കൈക്കൊള്ളരുതെന്ന മാര്‍പ്പാപ്പയുടെ പ്രസ്താവനയോട് ഇസ്രായേല്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു