5 Wednesday
February 2025
2025 February 5
1446 Chabân 6

മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും അക്രമിച്ചവരെ ഉടന്‍ പിടികൂടണം: കെ എന്‍ എം

ഡോക്ടറേറ്റ് നേടിയ എം എസ് എം സംസ്ഥാന പ്രസിഡന്റ് സുഫ്‌യാന്‍ അബ്ദുസ്സത്താറിനുള്ള കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതിയുടെ ഉപഹാരം പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ സമ്മാനിക്കുന്നു.
കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ച് കടന്ന് മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യ പി സരിതയെയും ക്രൂരമായി അക്രമിച്ച് കവര്‍ച്ച നടത്തിയ സംഘങ്ങളെ കണ്ടെത്തി നിയമത്തിന്ന് മുന്നില്‍ കൊണ്ടുവരണമെന്ന് കെ എന്‍ എം മര്‍ക്കസുദ്ദഅവ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സിരാ കേന്ദ്രത്തിന്നടുത്ത് നടന്ന ആക്രമണം സാധാരണക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മനുഷ്യരുടെ ജീവനും സ്വത്തിന്നും സുരക്ഷിതത്വം നഷ്ടപ്പെടുന്ന കൊള്ളയും കവര്‍ച്ചയും സമീപകാലത്ത് വര്‍ധിച്ചു വരുന്നത് ഉത്കണ്ഠാ ജനകമാണ്. അടിക്കടി മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിന്ന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പ്രത്യേക കരുതലും സംരക്ഷണവും ഉണ്ടാകുന്ന പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും രാത്രി പട്രോളിംഗ് ശക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടറി പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ പ്രസിഡന്റ് കെ എല്‍ പി ഹാരിസ്, സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി എന്നിവര്‍ ആവശ്യപ്പെട്ടു.
Back to Top