മഹല്ലുകള്‍ സമൂഹനന്മയുടെ കേന്ദ്രങ്ങളാവണം-സി പി ഉമര്‍ സുല്ലമി
രണ്ടത്താണി: സാമൂഹ്യ തിന്മകള്‍ വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ അവക്കെതിരെ ബോധവത്കരണത്തിന് നേതൃത്വം നല്‍കുന്ന നന്മയുടെ കേന്ദ്രങ്ങളായി മഹല്ലുകള്‍ മാറണമെന്ന് സി പി ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടത്താണി മസ്ജിദുറഹ്മാനി പുനര്‍ നിര്‍മാണത്തിന് ശേഷമുള്ള മഹല്ല് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വി ടി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സ്വബാഹി, ടി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എം അലവി, മൂര്‍ക്കത്ത് മുഹമ്മദ് ഹുസൈന്‍ പ്രസംഗിച്ചു.