24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മലപ്പുറം വെസ്റ്റ് ജില്ല വെളിച്ചം കണ്‍വന്‍ഷന്‍

ഐ എസ് എം മലപ്പും വെസ്റ്റ് ജില്ലാ വെളിച്ചം കണ്‍വന്‍ഷന്‍ സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

തിരൂര്‍: ‘പൗരത്വം, നീതി, വേദധര്‍മ്മം’ പ്രമേയത്തില്‍ പാലക്കാട് നടക്കുന്ന ഐ എസ് എം ഖുര്‍ആന്‍ വെളിച്ചം സംസ്ഥാന സംഗമത്തിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച ജില്ലാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റാഫി കുന്നംപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ ഷാനിഫ് വാഴക്കാട് വെളിച്ചം, ബാല വെളിച്ചം പദ്ധതികള്‍ അവതരിപ്പിച്ചു. മുഹമ്മദ് കുട്ടി അത്താണിക്കല്‍, ജലീല്‍ വൈരങ്കോട്, വി പി മനാഫ്, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ടി കെ എന്‍ ഹാരിസ്, മജീദ് രണ്ടത്താണി, അര്‍ഷദ് പറവണ്ണ, ഹബീബ് നീരോല്‍ പാലം, ഖയ്യും കുറ്റിപ്പുറം പ്രസംഗിച്ചു.

Back to Top