1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മലപ്പുറം വെസ്റ്റ് ജില്ല ഐ എസ്എം നേതൃക്യാമ്പ്

മലപ്പുറം വെസ്റ്റ് ജില്ല എം എസ് എം എക്‌സിക്യുട്ടീവ് ക്യാമ്പ്  ടി ആബിദ് മദനി ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: മലപ്പുറം വെസ്റ്റ് ജില്ല എം എസ് എം സംഘടിപ്പിച്ച ‘റുമിനൈറ്റ്’ എക്‌സിക്യുട്ടീവ് നേതൃക്യാമ്പ് തെക്കന്‍ കുറ്റൂര്‍ ഐ ഇ സി ഓഡിറ്റോറിയത്തില്‍ നടന്നു. കെ എന്‍ എം ജില്ലാ സെക്രട്ടറി ടി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ വയനാട് പരിശീലനത്തിന് നേതൃത്വം നല്‍കി. ഫാസില്‍ പുത്തൂര്‍പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. പി മുഹമ്മദ് കുട്ടി ഹാജി, ജലീല്‍ വൈരങ്കോട്, ഡോ.  റജുല്‍ ഷാനിസ്, ഹുസൈന്‍ കുറ്റൂര്‍ ക്ലാസ്സെടുത്തു. നൗഫല്‍ പറവന്നൂര്‍, നുഫൈല്‍ തിരൂരങ്ങാടി, മുഹ്‌സിന്‍ നെല്ലിക്കാട്, ഫഹീം ചങ്ങരംകുളം, ഹാമിദ് സനീന്‍, ഹിഷാം പുത്തൂര്‍പള്ളിക്കല്‍, ഉനൈസ് കുറ്റൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Back to Top