മലപ്പുറം (വെസ്റ്റ്) ജില്ല ഐ എസ് എം റീച്ച്
ഐ എസ് എം മലപ്പുറം (വെസ്റ്റ്) ജില്ലാ റീച്ച് കെ അബ്ദുല്‍കരീം എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്യുന്നു.
രണ്ടത്താണി: ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച റീച്ച് (റിസോഴ്സ് എന്‍ ഹാന്‍സ്മെന്റ് ആന്റ് കണ്സോളിഡേഷന് ഹൈക്ക് ) നവോത്ഥാന പ്രയാണം മലപ്പുറം (വെസ്റ്റ് ) ജില്ലയില്‍ ആദര്‍ശ പ്രബോധനത്തിന് ഊര്‍ജമായി. രണ്ടത്താണി ദാറുസ്സലാമില്‍ നടന്ന ജില്ലാ സംയുക്ത എക്സിക്യുട്ടീവ് കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍കരീം എഞ്ചിനീയറും ജില്ലാ കൗണ്‍സില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലിയും ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. ഖയ്യൂം കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അബ്ദുസ്സലാം മുട്ടില്‍, യൂനുസ് നരിക്കുനി, അഫ്താഷ് ചാലിയം, മുഹ്സിന് തൃപ്പനച്ചി, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, ഐ വി അബ്ദുല്‍ജലീല്‍ എന്നിവര്‍ വകുപ്പ് തല അവതരണം നടത്തി. മൂസക്കുട്ടി മദനി, പി സുഹൈല്‍ സാബിര്‍, ഖദീജ നര്‍ഗീസ്, സി മമ്മു കോട്ടക്കല്‍, ടി ഇബ്റാഹീം അന്‍സാരി, പ്രൊഫ. അഷറഫ് പട്ടിത്തറ, നാസര്‍ മൂര്‍ക്കത്ത്, നൗഫല്‍ പവന്നൂര്‍, റാഫി കുന്നപ്പുറം, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, മജീദ് രണ്ടത്താണി, സി എം സി അറഫാത്ത്, ടി കെ എന്‍ ഹാരിസ്, ഹബീബ് നീരോല്‍പ്പാലം, ഡോ. റജുല് ഷാനിസ് പ്രസംഗിച്ചു.
