മലപ്പുറം വെസ്റ്റ് ജില്ല ഐ എസ് എം എക്സിക്യുട്ടീവ് ക്യാമ്പ്
ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി വയനാട് സംഘടിപ്പിച്ച എക്സിക്യുട്ടീവ് ക്യാമ്പില്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി പ്രഭാഷണം നടത്തുന്നു.
വയനാട്: ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി വയനാട് പരിയാരത്ത് സംഘടിപ്പിച്ച ദ്വിദിന റിഫോര്മേഷന് എക്സിക്യുട്ടീവ് ക്യാമ്പ് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ പി റാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി പ്രഭാഷണം നടത്തി. സംസ്ഥാന വൈ.പ്രസിഡന്റ് ജലീല്‍ വൈരങ്കോട്, സെക്രട്ടറിയേറ്റംഗം ഐ വി ജലീല്‍ ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ഡോ. റജുല് ഷാനിസ്, ഹബീബ് നീരോല്‍പ്പാലം, ഖയ്യും കുറ്റിപ്പുറം, അറഫാത്ത് പാവണ്ണ, മജീദ് കണ്ണാടന്‍, സഹീര്‍ വെട്ടം, മന്‍സൂറലി ചെറുമുക്ക്, മുഹ്യുദ്ദീന്‍ കേട്ടക്കല്‍, കെ ടി ഗുല്‍സാര്‍, എന്‍ ഫയാസ്, ശംസുദ്ദീന്‍ അല്ലൂര്‍, താഹിര്‍ നഖാഷ് വളയംകുളം, മഹ്മൂദ് വെളിയങ്കോട്, ടി നിയാസ്, മുബാറക്ക് മൂഴിക്കല്‍, വി പി ആബിദ് റഹ്മാന്, സി കെ മുഹമ്മദ് റിയാസ്, സി പി ഹാരിസ് പ്രസംഗിച്ചു.
