മലപ്പുറം ഈസ്റ്റ് ജില്ല നേതൃസംഗമം
മഞ്ചേരി: ‘കാലം തേടുന്ന ഇസ്‌ലാഹ്’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കാമ്പയിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയില്‍ മുജാഹിദ് നേതൃസംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ പി സകരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മോങ്ങം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ്, ഫിറോസ് വണ്ടൂര്‍, എം കെ ബഷീര്‍, ശാക്കിര്‍ബാബു കുനിയില്‍, അബ്ദുറഷീദ് ഉഗ്രപുരം, കെ പി അബ്ദുന്നാസര്‍ സുല്ലമി, മുജീബ് കുനിയില്‍, നാസര്‍ അരിപ്ര, വി സി സക്കീര്‍ ഹുസൈന്‍, റഷീദ് മോങ്ങം, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, അഷ്‌റഫ് വാഴക്കാട്, നജ്മുദ്ദീന്‍ എടക്കര, സഗീര്‍ കൊട്ടപ്പുറം പ്രസംഗിച്ചു.