മലപ്പുറം ഈസ്റ്റ് ജില്ല എം ജി എം കൗണ്‍സില്‍
മഞ്ചേരി: മലപ്പുറം ഈസ്റ്റ് ജില്ലാ എം ജി എം കൗണ്‍സില്‍ വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ എം പി അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി ചിന്ന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി ടി ആയിഷ ടീച്ചര്‍ ഉപഹാര വിതരണം നടത്തി. സംസ്ഥാന ട്രഷറര്‍ റുഖ്‌സാന വാഴക്കാട്, ജില്ലാ സെക്രട്ടറി ത്വാഹിറ ടീച്ചര്‍ മോങ്ങം, ഡോ. കെ പി ജുബൈരിയ, ജുബൈരിയ ഐക്കരപ്പടി, ആഷിബ പത്തപ്പിരിയം, പാത്തേയി കുട്ടി ടീച്ചര്‍, വി. സി മറിയക്കുട്ടി സുല്ലമിയ, ബുശ്‌റ നജാത്തിയ, കെ എന്‍ എം ജില്ലാ വൈ.പ്രസിഡന്റ് ജലീല്‍ മോങ്ങം, ശാക്കിര്‍ബാബു കുനിയില്‍, അബ്‌സം കുണ്ടുതോട്, ഹസ്‌ന പുളിക്കല്‍ പ്രസംഗിച്ചു.