മധുരക്കറിയന്‍ ഖദീജ
വള്ളിക്കുന്ന്: കൊടക്കാട് കോനാരി മുഹമ്മദ് അബ്‌ദുറഹ്‌മാന്റെ ഭാര്യയും പരേതനായ മമ്പാട് അത്തന്‍മോയിന്‍ അധികാരിയുടെ മകളുമായ മധുരക്കറിയന്‍ ഖദീജ (64) നിര്യാതയായി. പാവപ്പെട്ട ആളുകളുടെ പ്രയാസങ്ങള്‍ പരിഹരിച്ചു കൊടുക്കുന്നതില്‍ ഏറെ തല്പരയായിരുന്നു. ഇതിനു വേണ്ടി ഗൃഹസന്ദര്‍ശനം പതിവായിരുന്നു. എബിലിറ്റിക്കും അവിടെയുള്ള ഭിന്നശേഷിക്കാര്‍ക്കും താങ്ങും തണലുമായിരുന്നു. എബിലിറ്റിയിലെ അന്തേവാസികള്‍ക്ക് പലപ്പോഴും സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ വിശിഷ്ട ഭക്ഷണമെത്തിക്കുമായിരുന്നു. കൂട്ടുമൂച്ചി മസ്ജിദില്‍ പത്തു വര്‍ഷമായി നടന്നുവരുന്ന വാരാന്ത ഖുര്‍ആന്‍ ക്ലാസ്സിലെ സ്ഥിരം പഠിതാവായിരുന്നു. മക്കള്‍: അഡ്വ. സലീം കോനാരി (എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസബിള്‍ഡ് ട്രഷറര്‍), ഷംസീര്‍ കോനാരി, സാഹീറ കോനാരി. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
കെ അഹമ്മദ്കുട്ടി