5 Thursday
March 2026
2026 March 5
1447 Ramadân 16

മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോള്‍ മത്സരം

എടവണ്ണ മണ്ഡലം സി ഐ ഇ ആര്‍ ഫുട്‌ബോള്‍ മത്സരം മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിഫ്‌ന നജീബ് ഉദ്ഘാടനം ചെയ്യുന്നു.

എടവണ്ണ: സി ഐ ഇ ആര്‍ മണ്ഡലം കമ്മിറ്റി മദ്‌റസ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിഫ്‌ന നജീബ് ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ഒതായി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ജബ്ബാര്‍ മൗലവി, മജീദ് ഫാറൂഖി, എ അബ്ദുല്‍അസീസ് മദനി, പി ഷാഹിദ്, ഡോ. മന്‍സൂര്‍ അമീന്‍, അഹമ്മദ് കുട്ടി മൗലവി, സമീര്‍ പന്തലിങ്ങല്‍ പ്രസംഗിച്ചു. കുണ്ടുതോട് മദ്‌റസത്തു സലഫിയ ജേതാക്കളായി. കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അഫ്ദല്‍ ട്രോഫികള്‍ വിതരണം ചെയ്തു

Back to Top