മദ്റസ വാര്‍ഷികം
വണ്ടൂര്‍: ചന്തക്കുന്ന് സുല്ലമുസ്സലാം മദ്റസയുടെ 16-ാമത് വാര്‍ഷികം വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷ കെ കെ സാജിദ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചയര്‍മാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോ. അബ്ദുല്‍മജീദ് മദനി മുഖ്യാതിഥിയായി. കെ കെ മൊയ്തീന് കുട്ടി, ജാഫര്‍ പൂലാടന്‍, ഷൗക്കത്ത്, സാദത്തലി, മുജീബ് റഹ്മാന്, സനിയ്യ ടീച്ചര്‍, നഫീസ ടീച്ചര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
