മദ്റസ കെട്ടിടോദ്ഘാടനവും അവാര്ഡ് വിതരണവും
അരൂരില് മനാറുല്ഹുദാ മദ്റസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം അഹമ്മദ്കുട്ടി മദനി നിര്വഹിക്കുന്നു.
ഒളവട്ടൂര്: ഇസ്ലാമിക മതപാഠശാലകള് ആദര്ശ വിശുദ്ധിയുള്ള സമൂഹ സൃഷ്ടിക്ക് ഉതകുന്നതാവണമെന്ന് കെ എന് എം സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി പറഞ്ഞു. അരൂരില് മനാറുല്ഹുദാ മദ്റസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മദ്റസാ വാര്ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിച്ചം, ബാല വെളിച്ചം പരീക്ഷാവിജയികള്ക്ക് അവാര്ഡുകള് വിതരണം ചെയ്തു. കെ അബൂബക്കര് മൗലവി, എന് സി അന്വര് സാദത്ത്, ഷബീര് അഹമ്മദ്, മുഹമ്മദ് വാഴക്കാട്, എം ഉമര്, കെ പി അബൂബക്കര്, കെ സി കുഞ്ഞു, ടി കെ മോയിന്കുട്ടി, കോളാടി അഹമ്മദ്, എം അബ്ദുല്അസീസ്, കെ വീരാന്കുട്ടി, എം മമ്മദ്, സുനീര് മൗലവി പ്രസംഗിച്ചു.
