6 Friday
March 2026
2026 March 6
1447 Ramadân 17

മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് സെമിനാര്‍

കണ്ണൂരില്‍ നടന്ന മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് സെമിനാര്‍ ആര്‍ ബി ഡി സി ഡെപൂട്ടി കലക്ടര്‍ ഒ മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: സി ഐ ഇ ആര്‍ ജില്ലാ കമ്മിറ്റി മദ്‌റസ അധ്യാപകര്‍ക്ക് ശില്‍പശാല നടത്തി. അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ കുറിച്ച് ചര്‍ച്ച നടന്നു. ആര്‍ ബി ഡി സി ഡെപ്യൂട്ടി കലക്ടര്‍ ഒ മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ റമീസ് പാറാല്‍ അധ്യക്ഷത വഹിച്ചു. കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി എം അബ്ദുല്‍ഹമീദ് പദ്ധതി വിശദീകരണം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ ജോ: സെക്രട്ടറി പി ടി പി മുസ്തഫ, സി ഐ ഇ ആര്‍ ജില്ലാ കണ്‍വീനര്‍ പി സാദിഖ്, എ ടി അബ്ദുല്‍ ജബ്ബാര്‍ മൗലവി പ്രസംഗിച്ചു.

Back to Top