15 Wednesday
July 2026
2026 July 15
1448 Mouharrem 29

മതേതരകക്ഷികള്‍ കടമ  നിറവേറ്റണം: കെ എന്‍ എം

തിരൂരങ്ങാടി: രാജ്യത്ത് ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ മതേതര കക്ഷികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഹമ്മദ് കുട്ടി മദനി പ്രഭാഷണം നടത്തി. ടി ആബിദ് മദനി, മൂസക്കുട്ടി മദനി, പി പി ഖാലിദ്, ഇ ഒ ഫൈസല്‍, ടി ഇബ്‌റാഹിം അന്‍സാരി, പ്രഫ. എം ഹാറൂന്‍, പി സുഹൈല്‍ സാബിര്‍, റാഫി കുന്നുംപുറം, സി വി അബ്ദുല്ലത്തീഫ്, റസിയാബി ടീച്ചര്‍, പി വി ഹസ്‌നത്ത്, അബ്ദുല്‍ അസീസ്, മന്‍സൂറലി ചെമ്മാട്, ടി കെ എന്‍ നാസര്‍ പ്രസംഗിച്ചു.
Back to Top