24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മതവിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി  ദുരുപയോഗം ചെയ്യരുത്: ഐ എസ് എം

എടവണ്ണ: മതത്തെയും മതചിഹ്നങ്ങളെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനമാണെന്ന സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന എല്ലാ മതേതര രാഷ്ട്രീയ കക്ഷികളും മുഖവിലക്കെടുക്കണമെന്ന് ഐ എസ് എം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മതത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നവരാണ് സമൂഹത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത്. അത്തരം കക്ഷികളെ നിലക്ക് നിര്‍ത്താന്‍ മതേതര സമുഹം ഒറ്റക്കെട്ടായി നിലകൊള്ളണം. കെ എന്‍ എം ജില്ലാ പ്രസിഡണ്ട് അലി പത്തനാപുരം ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡണ്ട് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറിമാരായ ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, അഹമ്മദ്കുട്ടി മദനി, ഐ എസ് എം ജില്ലാ സെക്രട്ടറി പി എം എ സമദ്, ലത്തീഫ് മംഗല ശ്ശേരി, ഷക്കീല്‍ ജുമാന്‍, ഹബീബ് റഹ്മാന്‍ മങ്കട, മുജീബുറഹ്മാന്‍ കല്ലരട്ടിക്കല്‍, നജ്മുദ്ദീന്‍ വഴിക്കടവ്, ശമീര്‍ പത്തനാപുരം, എം എസ് എം ജില്ലാ പ്രസിഡണ്ട് ഉസാമ തൃപ്പനച്ചി, പ്രസംഗിച്ചു.
Back to Top