27 Tuesday
January 2026
2026 January 27
1447 Chabân 8

മതവിശ്വാസികള്‍ മതനാമധാരികള്‍ മാത്രമാകുന്നത് അപകടകരം – പ്രതിഭാസംഗമം


കാസര്‍ഗോഡ്: മതനാമധാരികള്‍ മതനിയമങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്തതാണ് ലഹരിയുപയോഗം, മോഷണം, ലൈംഗിക വ്യതിയാനം തുടങ്ങിയ സാമൂഹിക കുറ്റകൃത്യങ്ങളില്‍ ഇടപെടാന്‍ കാരണമാകുന്നതെന്ന് സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് കാസര്‍കോഡ് ജില്ലാ പ്രതിഭാസംഗമം അഭിപ്രായപ്പെട്ടു. സംഗമം മൂവാറ്റുപുഴ ഇലാഹിയാ എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ കെ എ നവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ചാപ്റ്റര്‍ പഠിതാക്കള്‍ തയ്യാറാക്കിയ ‘ഓര്‍മത്താളുകള്‍-4’ കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ. അബൂബക്കര്‍ ഡോ. അഫ്‌സലിന് നല്‍കി പ്രകാശനം ചെയ്തു. അബ്ദുറഊഫ് മദനി, ബഷീര്‍ പട്‌ല, അബൂബക്കര്‍ മാക്കോട്, അബ്ദുല്‍ ഖാദിര്‍ പി എന്‍, അതാഉല്ല ഇരിക്കൂര്‍, ഹബീബ് വി, ഉമ്മുഹാനി, സുബൈദ അംഗടിമുഗര്‍, ആസിഫ് അബ്ദുല്ല, അശ്‌റഫ് സുള്ളിയ, റസിയ എം എ, നിലോഫര്‍ ബഷീര്‍, റുഖ്‌സാന ടി പി പ്രസംഗിച്ചു.

Back to Top