22 Sunday
December 2024
2024 December 22
1446 Joumada II 20

മതനിരാസം അകലെയല്ല എങ്ങനെയാകും? – അനസ് എടവനക്കാട്

മത നിരാസം ഭാഗികമായോ പൂര്‍ണമായോ മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ വളര്‍ന്നു വരുന്നുണ്ട്. പലരും അത് പുറമെ പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളൂ. യുവാക്കളോടുള്ള അടുത്ത സംഭാഷണങ്ങളില്‍നിന്നും അത് മനസ്സിലാകുന്നുണ്ട്. ഒന്നോ രണ്ടോ സംശയങ്ങളില്‍ തുടങ്ങി അത് പതിയെ പതിയെ മനസ്സില്‍ തറച്ച മുള്ളുകളായി മാറുന്ന ഒരു കാഴ്ചയാണ് കണ്ടു വരുന്നത്. ഓറിയന്റലിസ്റ്റ് രചനകള്‍ വ്യാപകമായി പ്രചരിക്കുന്നതും, യൂറ്റിയൂബുകള്‍ ഉള്‍പ്പെടെയുള്ളവ വഴി ജബ്ബാര്‍ മാഷിനെ പോലുള്ളവര്‍ ഇളക്കിവിടുന്ന സംശയക്കൂട്ടങ്ങളും ഒരു ഭാഗത്തുള്ളപ്പോള്‍ തന്നെ അതിനെയെല്ലാം തടയിടേണ്ട, മറുപടികള്‍ നല്‍കേണ്ട  പണ്ഡിതന്മാര്‍ കാണിക്കുന്ന നിസ്സംഗതയും  അവഗണനയും,  സ്ഥല കാലങ്ങള്‍ പരിഗണിക്കാതെ നല്‍കുന്ന മതവിധികളും യുവാക്കളുടെ മതനിരാസത്തിന് ആക്കം കൂട്ടുന്നു.  മത നിയമങ്ങള്‍ അവരുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ വിശദീകരിച്ച് നല്‍കപ്പെടുന്നില്ല. നല്ല ഭൗതീക വിദ്യാഭ്യാസം നേടിയ കുട്ടികള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇസ് ലാമിക വിമര്‍ശന രചനകളില്‍ സജീവരാകുന്ന കാഴ്ചകളാണ് കാണുന്നത്. യുവാക്കളെ സമീപിക്കേണ്ട രീതിയില്‍ എന്തോക്കെയോ പ്രശ്‌നങ്ങള്‍ മത നേതൃത്വത്തിന് പറ്റിയിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ്, അവരുടെ യുക്തിയേയും ധിഷണയേയും മുഖവിലക്കെടുത്തു കൊണ്ട് ഒരു മാറ്റം കൊണ്ടു വന്നില്ലെങ്കില്‍ അതിന് സമീപ ഭാവിയില്‍ വിശ്വാസികള്‍ വലിയ വില നല്‍കേണ്ടി വരും  സംശയമില്ല.
Back to Top