3 Sunday
May 2026
2026 May 3
1447 Dhoul-Qida 16

മതചിഹ്നങ്ങളുയര്‍ത്തി പ്രതിഷേധത്തിന്റെ  നിറംകെടുത്തരുത്: മുജാഹിദ് നേതൃസംഗമം

കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ മതചിഹ്നങ്ങളുയര്‍ത്തി മതവത്‌രിക്കാന്‍ ശ്രമിക്കുന്നതിനെ ജാഗ്രതയോടെ കാണണമെന്ന് കണ്ണൂര്‍ ജില്ല മുജാഹിദ് നേതൃസംഗമം അഭിപ്രായപ്പെട്ടു. എല്ലാ പ്രക്ഷോഭങ്ങള്‍ക്കും പ്രചോദനം മതേതരത്വബോധവും ഭരണഘടനയുടെ സംരക്ഷണവും രാജ്യസ്‌നേഹവുമാകണം. മതേതര സമരത്തെ ഏതെങ്കിലും രൂപത്തില്‍ മതവല്‍ക്കരിക്കുന്നത് ഫാസിസ്റ്റുകള്‍ക്കാണ് ഗുണം ചെയ്യുകയെന്ന് ഓര്‍മിക്കണം.

സംഗമത്തില്‍ മൂന്നു മാസത്തെ പ്രവര്‍ത്തന രൂപരേഖ യോഗം അംഗീകരിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലയില്‍ നാലു കേന്ദ്രങ്ങളില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. ‘വീണ്ടെടുക്കാം മാനവികത’ സന്ദേശവുമായി ജനുവരി, ഫെബ്രവരി മാസങ്ങളില്‍ ബോധവല്‍ക്കരണം നടത്തും. കെ എന്‍ എം (മര്‍കസുദ്ദ്അവ) ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, അബ്ദുല്‍ജലീല്‍ ഒതായി, എം എസ് എം സംസ്ഥാന സെക്രട്ടറി ജസീം നജീബ്, ഐ എസ് എം ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് റാഫി, എം എസ് എം ജില്ലാ പ്രസിഡന്റ് ജസീല്‍ പുതപ്പാറ, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, സി കെ ഷാന, ജൗഹര്‍ ചാലക്കര, കെ അബ്ദുല്‍മജീദ്, ടി കെ സി അഹമ്മദ്, പി സാദിഖ്, പി ടി പി മുസ്തഫ, അബ്ദുല്‍ അസീസ് കല്ലികണ്ടി, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, കെ പി ഹസീന, കെ സെയ്ദ്, എന്‍ കെ ഉമ്മര്‍ പ്രസംഗിച്ചു.

Back to Top