5 Thursday
March 2026
2026 March 5
1447 Ramadân 16

മഞ്ചേരിയില്‍ ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ തുറന്നു

 

മഞ്ചേരി: രോഗം അവശരാക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി മഞ്ചേരിയില്‍ മെഡിക്കല്‍ എയ്ഡ് സെന്റര്‍ തുറന്നു. അഡ്വ. എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വൃക്കരോഗ നിര്‍ണയ ക്യാമ്പ് മഞ്ചേരി മെഡിക്കല്‍ കോളെജ് ആസ്പത്രി സൂപ്രണ്ട് ഡോ. കെ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ഫിറോസ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി ഏരിയ ട്രഷറര്‍ പി സക്കീര്‍ ഹുസൈന്‍, മദീന മസ്ജിദ് പ്രസിഡന്റ് കെ എം അബ്ദുല്‍ഖാദര്‍ എഞ്ചിനീയര്‍ ആശംസകള്‍ അര്‍പ്പിച്ചു. കണ്‍വീനര്‍ വി ടി ഹംസ മഞ്ചേരി അധ്യക്ഷത വഹിച്ചു. ടി ടി ഫിറോസ് വണ്ടൂര്‍ സ്വാഗതവും റശീദ് അക്കര നന്ദിയും പറഞ്ഞു. നിര്‍ധനരായ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കാതെ വരുന്ന മരുന്നുകള്‍ മെഡിക്കല്‍ എയ്ഡ് സെന്റര്‍ വഴി ലഭ്യമാക്കുന്നതാണ്. കൃത്രിമ ശ്വാസം നല്‍കാന്‍ ഉപയോഗിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ബൈപ്പാസ് മെഷീന്‍, എയര്‍ ബെഡ്, വാക്കര്‍ തുടങ്ങിയവയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും. വൃക്കരോഗ നിര്‍ണയ ക്യാമ്പിന് കോഴിക്കോട് ഹെല്‍പ്പിംഗ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് നേതൃത്വം നല്‍കി.

Back to Top