26 Monday
January 2026
2026 January 26
1447 Chabân 7

മജ്‌ലിസുല്‍ ഖുര്‍ആന്‍ നാലാം വാര്‍ഷികമാഘോഷിച്ചു

വെള്ളയില്‍ ഏരിയ കെ എന്‍ എം റൂട്ട് കണ്‍വന്‍ഷന്‍ സം സ്ഥാന സെക്രട്ടറി ഡോ. അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി: പൂനൂര്‍ മജ്‌ലിസുല്‍ ഖുര്‍ആന്‍ നാലാം വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. വാര്‍ഷികോപഹാരമായ മജ്‌ലിസ് ജേണല്‍ പ്രകാശനം എ പി അബ്ദുറഹ്മാന് നല്‍കി ഡോ. ഐ പി അബ്ദുസ്സലാം നിര്‍വഹിച്ചു. മജ്‌ലിസ് ലൈബ്രറി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് എന്‍ പി അബ്ദുസ്സലാം സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുസ്സലാം പാലെപ്പറ്റ, നൗഷാദ് കാക്കവയല്‍, അഡ്വ. ഫാത്തിമ തഹ്‌ലിയ, പി എം എ ഗഫൂര്‍, ഡോ. മുഹമ്മദ് ഷാന്‍, എന്‍ എം അബ്ദുല്‍ ജലീല്‍ പ്രഭാഷണം നടത്തി. പ്രശ്‌നോത്തരിക്ക് ഇ വി അബ്ബാസ് സുല്ലമിയും കളിവഞ്ചി പ്രത്യേക പരിപാടിക്ക് പി കെ ജബ്ബാര്‍ സുല്ലമിയും കുട്ടികള്‍ക്കുള്ള ക്രാഫ്റ്റ് നിര്‍മാണത്തിന് സിന്ധു മാത്യുവും ഖുര്‍ആന്‍ ആസ്വാദനത്തിന് ടി എച്ച് ക്യു വിദ്യാര്‍ഥികളും നേതൃത്വം നല്‍കി. നൗഫല്‍ മുന്നിയൂര്‍, എന്‍ അഹമ്മദ് കുട്ടി, വി കെ ജാബിര്‍, ടി സലീന ടീച്ചര്‍, പ്രഫ. എ പി അബ്ദുറഹ്മാന്‍, എ ഷഹനാസ്, മൈമൂന മന്‍സൂം, ശാക്കിര്‍ കാന്തപുരം പ്രസംഗിച്ചു.

.

Back to Top