ഭരണഘടനാ സ്ഥാപനങ്ങളെ ഭരണഭീകരതക്ക് ചട്ടുകമാക്കുന്നതിനെ ചെറുക്കണം: കെ എന്‍ എം (മര്‍കസുദ്ദ്‌വ)
കോഴിക്കോട്: സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജന്‍സികളെയും ബി ജെ പി സര്‍ക്കാറിന്റെ ഭരണകൂട ഭീകരതയുടെ ചട്ടുകമാക്കി മാറ്റുന്നത് ചെറുക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം മര്‍കസുദ്ദഅ്‌വ), ഐ എസ് എം, എം ജി എം സംസ്ഥാന സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തെ ബി ജെ പി സര്‍ക്കാറുകളും ഫാസിസ്റ്റു ശക്തികളും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മനുഷ്യക്കുരുതികള്ക്കുമെതിരില് ശബ്ദിക്കുന്നവരെ കള്ളക്കേസുകളില്‍ പെടുത്തി നിശബ്ദരാക്കാനുള്ള സംഘപരിവാര്‍ അജണ്ടക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാവതല്ല. സഞ്ജീവ് ഭട്ട്, ടീസ്റ്റ സെറ്റില്‍വാദ്, ജാവേദ് അക്തര്‍, ആര്‍ ബി ശ്രീകുമാര്‍ തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കിയും മറ്റും വേട്ടയാടിയതുപോലെ ഇന്ദിരാ ജയ്്‌സിംഗിനെയും അവരുടെ ഭര്‍ത്താവ് ആനന്ദ് ഗ്രോമറിനെയും എന്‍ഫോഴ്‌സ്‌മെന്റിനെ ദുരുപയോഗം ചെയ്ത് വേട്ടയാടുന്നതിനെതിരെ മതേതര കക്ഷികള്‍ പ്രതികരിക്കണം. യോഗത്തില്‍ ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അഡ്വ. എം മൊയ്തീന്‍കുട്ടി, അഡ്വ. മുഹമ്മദ് ഹനീഫ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പി പി ഖാലിദ്, ഡോ. അന്‍വര്‍ സാദത്ത്, ഇസ്മാഈല്‍ കരിയാട്, അലിമദനി മൊറയൂര്‍, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, എം എം ബഷീര്‍ മദനി, എം അഹ്്മദ് കുട്ടി മദനി, ഡോ. ഐ പി അബ്ദുസ്സലാം, കെ എല്‍ പി ഹാരിസ്, ഡോ. അനസ് കടലുണ്ടി, കെ പി അബ്ദുറഹ്്മാന്‍, സുഹൈര്‍ സാബിര്‍, സുബൈര്‍ അരൂര്‍, അബ്ദുസ്സലാം പുത്തൂര്‍, യൂനുസ് നരിക്കുനി, സനിയ്യ അന്‍വാരിയ്യ, അഫ്‌നിദ പുളിക്കല്‍, ജുവൈരിയ്യ അന്‍വാരിയ്യ, ജലീല്‍ മദനി, ടി പി ഹുസൈന്‍ കോയ, അബ്ദുസ്സലാം മുട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.