12 Saturday
September 2026
2026 September 12
1448 Rabie Al-Awwal 29

ബ്രിട്ടീഷ് കപ്പല്‍ വിട്ടുനല്കാന്‍ ഇറാനോട് ഒമാന്റെ അഭ്യര്‍ഥന

ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതില്‍ പ്രതികരണവുമായി ഒമാന്‍. കപ്പല്‍ വിട്ടുനല്‍കാന്‍ ഒമാന്‍ ഇറാനോട് അഭ്യര്‍ഥിച്ചു. ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നവര്‍ രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ മാനിക്കണമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ഒമാന്‍ നിരീക്ഷിച്ചുവരുകയാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കണം. മേഖലയിലെ സമുദ്രഗതാഗതത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ രാജ്യാന്തര സമുദ്ര ഗതാഗതനിയമവും, രാജ്യങ്ങളുടെ ജലാതിര്‍ത്തികളും മാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കപ്പല്‍ വിട്ടുനല്‍കിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നയതന്ത്ര മാര്‍ഗത്തിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനായി ഇരുരാജ്യങ്ങളുടെ പ്രതിനിധികളുമായി ബന്ധപ്പെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Back to Top