22 Sunday
December 2024
2024 December 22
1446 Joumada II 20

ബ്രസീല്‍ ജറുസലേമിലേക്കില്ല

ബ്രസീല്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റുന്നില്ലെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശ്രദ്ധേയമായ ഒരു അന്താരാഷ്ട്ര വാര്‍ത്ത. അമേരിക്കക്കും ഇസ്രായേലിനും ക്ഷീണം ചെയ്യുന്ന മറ്റൊരു വാര്‍ത്ത എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ വിശേഷിപ്പിച്ചത്. ഫലസ്തീന്റെ ഭാഗമായ കിഴക്കന്‍ ജറുസലേമില്‍ വീണ്ടും അധിനിവേശം നടത്താനും  ജറുസലേമിനെ കയ്യടക്കാനുമുള്ള ഒരു പദ്ധതിയുടേ ഭാഗമായാണ് അമേരിക്ക തങ്ങളുടെ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിയത്. ജാറുസലേമിനെ തങ്ങള്‍ ഇസ്രായേലിന്റെ തലസ്ഥാനമായി പരിഗണിക്കുന്നു എന്ന സന്ദേശം കൂടി നല്‍കാനായിരുന്നു മുഖ്യമായും അമേരിക്ക ഈയൊരു നീക്കം നടത്തിയത്. തങ്ങളുടേ എംബസി മാറ്റിയത് കൂടാതെ വിവിധ രാജ്യങ്ങളുടെ എംബസികള്‍ തെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റുന്നതിനായി അമേരിക്ക അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് എംബസി മാറ്റത്തിനായി ചില രാജ്യങ്ങള്‍ ഒരുങ്ങിയിരുന്നു. അങ്ങനെ എംബസി മാറ്റത്തിനായി തയാറായിരുന്ന ഒരു രാജ്യമാണ് ബ്രസീല്‍. എന്നാല്‍ ബ്രസീല്‍ എംബസി മാറ്റത്തിനുള്ള തങ്ങളുടെ തീരുമാനം പുനപരിശോധിക്കാനൊരുങ്ങുകയാണെന്ന ചില വാര്‍ത്തകള്‍ ഈയടുത്തായി പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് എംബസി മാറ്റത്തിനുള്ള ശ്രമം തങ്ങള്‍ ഉപേക്ഷിക്കുന്നെന്നും തങ്ങളുടെ എംബസി തെല്‍ അവീവില്‍ തന്നെ തുടരുമെന്നും ബ്രസീല്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ബ്രസീല്‍ പ്രസിഡന്റ് ജെയ്‌ല് ബോല്‍സനാരോയെ ഉദ്ദരിച്ചാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അടുത്ത് തന്നെ ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ തയാറെടുക്കുകയാണ് ബോല്‍സനാരോ. എംബസി മാറ്റത്തിനുള്ള നീക്കം നടത്തിയതിനെത്തുടര്‍ന്ന് ബ്രസീലിനെതിരേ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഒരു പുനപരിശോധനക്ക് ബ്രസീല്‍ തയാറായതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
Back to Top