ബി ജെ പി ഭരണത്തില്‍ പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാതെ വരുന്നത് ഭീതിതം – കെ എന്‍ എം (മര്‍കസുദ്ദഅ്വ)
കോഴിക്കോട് മര്‍കസുദ്ദഅ്വയില്‍ നടന്ന ചടങ്ങില്‍ വെളിച്ചം, ബാലവെളിച്ചം ഫലപ്രഖ്യാപനം ചെയര്മാന് എം പി അബ്ദുല്‍കരീം സുല്ലമി നിര്‍വഹിക്കുന്നു
കോഴിക്കോട്: ബി ജെ പി ഭരണത്തില്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലെന്ന് വരുന്നത് ഭീതിതമായ സാഹചര്യമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഹിത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും പ്രതിഷേധിക്കാനും പോലും രാജ്യത്തെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് പോലും അവസരം നിഷേധിക്കുക വഴി രാജ്യത്ത് ജനാധിപത്യ വ്യവസ്ഥയെ പൂര്‍ണമായും ഫാസിസത്തിന് അടിയറ വെക്കണമെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇതിനെതിരെ ജനാധിപത്യ ശക്തികള്‍ കുറ്റകരമായ മൗനം തുടരുന്നത് ഏറെ ആശങ്കാ ജനകമാണെന്ന് കെ എന്‍ എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
ദലിതുകള്‍ക്കും മുസ്ലിംകള്ക്കും പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കും രാജ്യത്ത് സൈ്വര്യമായി ജീവിക്കാന്‍ സ്വാതന്ത്ര്യം നിഷേധിക്കുന്ന സംഘ്പരിവാര്‍ ഫാസിസത്തെ ചെറുക്കാന്‍ രാജ്യവ്യാപകമായ പ്രതിരോധം വളര്‍ത്തിയെടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മതേതര കക്ഷികള്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്വ) അഭ്യര്‍ഥിച്ചു.
ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. അഡ്വ. പി മുഹമ്മദ് ഹനീഫ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, കെ എ സുബൈര്‍, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, അബ്ദുസ്സലാം തൃശൂര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ഫുഖാറലി, അഡ്വ. പി കുഞ്ഞമ്മദ്, അബ്ദുസ്സലാം പുത്തൂര്‍, കെ എം കുഞ്ഞമ്മദ് മദനി, അഡ്വ. എം മൊയ്തീന് കുട്ടി, വി സി ഫാസില്‍, പി സുഹൈല്‍ സാബിര്‍, പി അബ്ദുല്‍അലി മദനി, ഡോ. ഐ പി അബ്ദുസ്സലാം, കെ പി മുഹമ്മദ് കല്‍പ്പറ്റ, വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.
