ബാല വിവാഹം നിരോധിച്ചത് ശരിവെച്ച് കോടതി
8വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശരിവെച്ച് താന്‍സനിയന്‍ സുപ്രീംകോടതി. 15 വയസ്സായാല്‍ മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാമെന്നായിരുന്നു രാജ്യത്തെ നിയമം.
2016 ല്‍ ഹൈകോടതി ഈ നിയമം ഭരണഘടന ലംഘനമാണെന്നും പക്ഷപാതപരമാണെന്നും വിധിക്കുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് വിധി ഉന്നതകോടതി ശരിവെച്ചത്. ഇവിടെ പുരുഷന് വിവാഹം കഴിക്കാനുള്ള നിയമാനുസൃത പ്രായം 18 ആണ്.
