24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ബാലസമ്മേളനം

സി ഐ ഇ ആര്‍ എടവണ്ണ മണ്ഡലം കോംപ്ലക്‌സ് സംഘടിപ്പിച്ച കളിക്കൂടാരം ബാപ്പു ചോളമുണ്ട ഉദ്ഘാടനം ചെയ്യുന്നു.
എടവണ്ണ: സി ഐ ഇ ആര്‍ മണ്ഡലം മദ്‌റസാധ്യാപക കോംപ്ലക്‌സ് സംഘടിപ്പിച്ച കളിക്കൂടാരം ബാലസമ്മേളനം കവി ബാപ്പു ചോളമുണ്ട ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ഒതായി അധ്യക്ഷത വഹിച്ചു. ഹാരിസ് തൃക്കളയൂര്‍, ഇഖ്ബാല്‍ പുന്നശ്ശേരി, മന്‍സൂര്‍ ഒതായി, സി ടി അനീസ് ഒതായി ക്ലാസ്സെടുത്തു. വി സി സക്കീര്‍ ഹുസൈന്‍, എം പി അബ്ദുല്‍കരീം സുല്ലമി, എ അബ്ദുല്‍ അസീസ് മദനി, കെ അബ്ദുല്‍ജബ്ബാര്‍, പി അബ്ദുല്ല മദനി പ്രസംഗിച്ചു.
Back to Top