1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ബാലവെളിച്ചം തൃശൂര്‍ ജില്ലാ സംഗമം

തൃശൂര്‍: ബാലവെളിച്ചം തൃശൂര്‍ ജില്ലാ സംഗമം ശാന്തിപുരം അല്‍ഫിത്‌റ സ്‌കൂളില്‍ കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ അബ്ദുസ്സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ എം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല തിരൂര്‍ക്കാട് പ്രഭാഷണം നടത്തി. ഹിഫ്ള്, ഖുര്‍ആന്‍ പദപരിചയം, ക്വിസ്, ചിത്രരചന എന്നിവ സംഘടിപ്പിച്ചു.
സല്‍മഅന്‍വാരിയ്യ, ഫൈസല്‍ മതിലകം, ഹാബിസ്, അന്‍സല്‍ നഷിയാസ്, ഷഫീന സിറാജ്, ഷിയാസ് വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സിറാജ് മദനി, ഫാത്തിമ മുഹമ്മദ്, കെ അബ്ദുസ്സലാം സമ്മാന വിതരണം നടത്തി. ഹാഷിം, മുഹ്‌സിന്‍ ഇസ്ഹാഖ് പ്രസംഗിച്ചു.
ആലപ്പുഴ വലിയകുളം മസ്ജിദ്‌റഹ്മയുടെ പുനര്‍ നിര്‍മാണോദ്ഘാടനം കെ ജെ യു ട്രഷറര്‍ സി എം മൗലവി ആലുവ നിര്‍വഹിക്കുന്നു

Back to Top