7 Saturday
March 2026
2026 March 7
1447 Ramadân 18

ബാബരി വിധി: വിശ്വാസികള്‍ ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക -കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: ബാബരി മസ്ജിദ് യഥാര്‍ഥ അവകാശികള്‍ക്ക് നിഷേധിക്കപ്പെട്ടത് ഖേദകരമാണെങ്കിലും രാജ്യം അഭിമുഖീകരിച്ച സങ്കീര്‍ണതയ്ക്ക് പരിഹാരമായ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ), ഐ എസ് എം സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിലുപരിയായ ഒരുവിധി പ്രതീക്ഷിക്കുക സാധ്യമല്ലെന്നിരിക്കെ, ക്ഷമ കൈക്കൊണ്ട് ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ടു നീങ്ങുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. പണവും സമയവും വ്യവഹാരങ്ങളില്‍ തളച്ചിട്ട് കാലം കഴിക്കാതെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഗുണകരമായ മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികളുമായി മുന്നേറാന്‍ സംയുക്ത സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. അഡ്വ. എം മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി പ്രമേയം അവതരിപ്പിച്ചു. കെ അബൂബക്കര്‍ മൗലവി, പി അബ്ദുല്‍അലി മദനി, അഡ്വ. പി കുഞ്ഞഹമ്മദ്, എന്‍ എം അബ്ദുല്‍ ജലീല്‍, കെ പി സകരിയ്യ, അഡ്വ. മുഹമ്മദ് ഹനീഫ, കെ പി മുഹമ്മദ്, പി പി ഖാലിദ്, ശംസുദ്ദീന്‍ പാലക്കോട്, കെ എല്‍ പി ഹാരിസ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ.അന്‍വര്‍ സാദത്ത്, സി അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം പുത്തൂര്‍, ഫൈസല്‍ നന്‍മണ്ട, സുബൈര്‍ അരൂര്‍, കെ പി അബ്ദുര്‍റഹ്മാന്‍, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, യൂനുസ് നരിക്കുനി, ഐ വി ജലീല്‍, ടി വി ജലീല്‍ വൈരങ്കോട്, ഷമീര്‍ ഫലാഹി പ്രസംഗിച്ചു.

Back to Top