ബദ്ര്‍ നല്കുന്ന പാഠം – റഫീഖ് മലപ്പുറം
ബദ്ര്‍ ഒരു ചരിത്ര ഭൂമിയാണ്. അതൊരു പുണ്യ ഭൂമിയായി ഇസ്‌ലാം കണക്കാക്കുന്നില്ല. ചരിത്രവും ഭക്തിയും കൂട്ടിക്കുഴക്കുക എന്നത് പുതിയ രീതിയാണ്. ബദ്ര്‍ അതിനു പിന്നിലെ ത്യാഗം കൊണ്ടാണ് ഓര്‍മിക്കപ്പെടേണ്ടത്. മദീനയിലെ ഇസ്‌ലാമിക ജാഗരണത്തെ ഇല്ലാതാക്കാന്‍ ശത്രുക്കള്‍ നാനാ ഭാഗത്തുനിന്നും ഒരേ പോലെ മുന്നോട്ടു വന്നു. മക്കയില്‍ നിന്നും മദീനയിലേക്ക് പോയ പ്രവാചകന് ഒരു അഭയാര്‍ഥിയുടെ അവസ്ഥയേ മക്കക്കാര്‍ കണ്ടുള്ളൂ. പക്ഷെ മക്കക്കാരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി മദീനയിലെ പ്രവാചകന്‍ കൂടുതല്‍ കരുത്തനാണെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു. അവസാനം ബദറില്‍ വെച്ച് മക്കക്കാരും മദീനയിലെ വിശ്വാസികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടേണ്ടി വന്നു. അവര്‍ സര്‍വായുധ സജ്ജരായിരുന്നു. സമകാലിക മുസ്‌ലിം സമുദായത്തിന്റെ മുഴുവന്‍ ദൈന്യതയും മുസ്‌ലിം സൈന്യത്തിലും കാണാമായിരുന്നു. ഭൗതിക സജ്ജീകരണങ്ങള്‍ നോക്കിയാല്‍ മക്കക്കാരുടെ മുന്നില്‍ ഒരു നിമിഷം പിടിച്ചു നില്ക്കാന്‍ പോലും മദീനക്കാര്‍ക്കു കഴിയില്ല. അവിടെയാണ് പ്രവാചകന്‍ വിശ്വാസത്തിന്റെ ആയുധം പുറത്തെടുത്തത്. പ്രവാചകന്‍ പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, നീ എന്നോട് കരാര്‍ ചെയ്തതു നീ എനിക്ക് പൂര്‍ത്തീകരിച്ചു തരണം. നാഥാ, ഈ ചെറുസംഘം നശിപ്പിക്കപ്പെട്ടാല്‍ നീ പിന്നീടൊരിക്കലും ആരാധിക്കപ്പെടില്ല” എന്നായിരുന്നു. അതിനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ”നിങ്ങള്‍ റബ്ബിനോട് സഹായം തേടിയ സന്ദര്‍ഭം. മറുപടിയായി അവന്‍ അരുള്‍ ചെയ്തു. ഒരായിരം മലക്കുകളെ തുടരെ അയച്ചു ഞാനിതാ നിങ്ങളെ സഹായിക്കുന്നു” എന്നാണ്. അതായത് അല്ലാഹുവോടുള്ള പ്രാര്‍ത്ഥനയുടെ പ്രതിഫലനമാണ് ബദ്ര്‍ വിജയം. അതെ സമയം പലരും അതിനു പകരമായി ബദരീങ്ങളോട് ചോദിക്കുന്ന അവസ്ഥയാണ് കണ്ടു വരുന്നതും