ഫ്രൂട്ട്‌സ്’- തസ്‌റാഖില്‍ നിന്ന് മറ്റൊരു ഇതിഹാസം കൂടി
പാലക്കാട്ട് നടന്ന കെ എന്‍ എം (മര്‍കസുദ്ദഅവ) ദ്വിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി അധ്യക്ഷ പ്രസംഗം നടത്തുന്നു.
പാലക്കാട്: വിശ്വസാഹിത്യകാരന്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം രചിച്ച തസ്‌റാഖില്‍ ഇസ്‌ലാഹി നവോത്ഥാനത്തിന്റെ പുതിയൊരു ഇതിഹാസം രചിക്കുകയായിരുന്നു മാര്‍ച്ച് 4,5 (ശനി, ഞായര്‍) ദിവസങ്ങളില്‍. നവോത്ഥാനമെന്നാല്‍ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്ന് നു എന്നതു പോലെ ഇന്നലെകളിലെ ഇതിഹാസങ്ങള്‍ പറഞ്ഞ് ആത്മനിര്‍വൃതിയടയുകയാണെന്ന ധാരണയെ പൊളിച്ചെഴുതാന്‍ കാലത്തിന്റെയും ലോകത്തിന്റെയും മുന്നില്‍ നടക്കാന്‍ സമൂഹത്തെയും സമുദായത്തെയും സജ്ജമാക്കുകയെന്ന മഹത്തായ ദൗത്യത്തിലെക്കുള്ള പാത വെട്ടിത്തെളിയിക്കാന്‍ തുടക്കം കുറിച്ചിരിക്കുകയാണ് മാര്‍ച്ച് 4,5 തിയ്യതികളില്‍ പാലക്കാട് ക്രിയേറ്റീവ് സ്‌കൂളില്‍.
നവോത്ഥാനപാതയില്‍ ഇരുള്‍മൂടിയ കൊടുംകാട് വെട്ടിത്തെളിയിച്ച് നവോത്ഥാന മുന്നേറ്റത്തിന് ആക്കുംകൂട്ടാനുള്ള വിപുലമായ കര്‍മപദ്ധതികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ഫ്രൂട്‌സ് കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം സംസ്ഥാന സംയുക്ത എക്‌സിക്യുട്ടീവ് വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയത്. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ ഭാവിയിലെന്തായിരിക്കണമെന്ന് ക്യാമ്പ് ചര്‍ച്ച ചെയ്തു. ഇസ്‌ലാഹി കേരളത്തിന്റെ പണ്ഡിത പ്രമുഖരായ സി പി ഉമര്‍ സുല്ലമി, എ അബ്ദുല്‍ഹമീദ് മദീനി, സി എം മൗലവി, ഡോ. കെ അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍അലി മദനി തുടങ്ങിയവരുടെ സജീവ സാന്നിധ്യം ക്യാമ്പിനെ ധന്യമാക്കി. കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം ഘടകങ്ങള്‍ തലമുറകളുടെ അകലം മാറ്റിവെച്ച് ഒരു മനസ്സോടെ ഒന്നിച്ചിരുന്ന് തങ്ങളുടെ കര്‍മപദ്ധതികളാവിഷ്‌കരിച്ചത് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഭാവി ശോഭനമാണെന്നതിന്റെ വ്യക്തമായ നിദര്‍ശനമായിരുന്നു.
ക്യാമ്പ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹിമാന്‍, കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി, പി അബ്ദുല്‍അലി മദനി, സി എം മൗലവി ആലുവ, പ്രൊഫ. കെ പി സക്കരിയ്യ, കെ പി ഖാലിദ്, ഡോ. അനസ് കടലുണ്ടി, സല്‍മ അന്‍വാരിയ്യ, ഡോ. ഫുഖാറലി, ഡോ. ഐ പി അബ്ദുസ്സലാം, എന്‍ എം അബ്ദുല്‍ ജലീല്‍, അലി പത്തനാപുരം, ഡോ. അന്‍വര്‍ സാദത്ത്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സഹീര്‍ വെട്ടം, ഡോ. ജാബിര്‍ അമാനി, ഖദീജ നര്‍ഗീസ്, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, ഇസ്മാഈല്‍ കരിയാട്, ഫാസില്‍ ആലുക്കല്‍, സുഹൈല്‍ സാബിര്‍, എം അഹമ്മദ് കുട്ടി മദനി, കെ അഹമ്മദ് കുട്ടി മാസ്റ്റര്‍, കെ വി നിയാസ്, ബി പി എ ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍, സി അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം പുത്തൂര്‍, കെ എല്‍ പി ഹാരിസ്, അബ്ദുല്‍ ശരീഫ്, യൂനുസ് നരിക്കുനി, ഹഫീസുല്ല പാലക്കാട് പ്രസംഗിച്ചു.

പാലക്കാട്ട് നടന്ന കെ എന്‍ എം (മര്‍കസുദ്ദഅവ) ദ്വിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യുന്നു.
