ഫോക്കസ് സഊദി ദേശീയ കാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു
ഫോക്കസ് സഊദി ദേശീയതലത്തില്‍ നടത്തുന്ന യൂത്ത് കാമ്പയിന്റെ ലോഗോ പ്രകാശനം ഗോപി നെടുങ്ങാടി നിര്‍വഹിക്കുന്നു.
ജിദ്ദ: ‘യു ആര്‍ നോട്ട് അലോണ്‍’ പ്രമേയത്തില്‍ ഫോക്കസ് സഊദി ദേശീയതലത്തില്‍ നടത്തുന്ന മള്‍ട്ടി ഡൈമെന്‍ഷണല്‍ യൂത്ത് കാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. ഗോപി നെടുങ്ങാടി പ്രകാശനം നിര്‍വഹിച്ചു. സലീം ചളവറ പ്രമേയ വിശദീകരണം നടത്തി. 22-ന് റിയാദില്‍ വെച്ച് കാമ്പയിന്‍ ഉദ്ഘാടനം നടക്കും. ഫോക്കസ് ഉപദേശക സമിതി അംഗം ഷക്കീല്‍ ബാബു, ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി നൗഷാദ് കരിങ്ങനാട്, ഫോക്കസ് സി ഇ ഒ ജൈസല്‍ ഫറോക്ക് പങ്കെടുത്തു.
