4 Monday
August 2025
2025 August 4
1447 Safar 9

ഫോക്കസ് കൗണ്‍സില്‍

ദമ്മാം: രാജ്യങ്ങളുടെ രാഷ്ട്രീയതാത്പര്യങ്ങള്‍ വിശ്വസമാധാനത്തിന് വിഘാതമാകരുത് എന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ സുഊദി റീജിയന്‍ കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. ഫലസ്തീനിലും മറ്റും യുദ്ധം കൊണ്ട് കെടുതി അനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ബാധ്യത വിശ്വസമൂഹത്തിനുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര രൂപികരണത്തോടെയുള്ള പരിഹാരശ്രമങ്ങള്‍ക്ക് സുഊദി അറേബ്യ, ഖത്തര്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന നയതന്ത്രശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ദുരിതം അനുഭവിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും മറ്റ് സാധാരണ മനുഷ്യരുടെയും മോചനം ലാക്കാക്കി സമാധാനം പുനഃസ്ഥാപിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി മുഴുവന്‍ ആഗോളനേതാക്കളും മുന്നോട്ടു വരണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ സുഊദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നായി മുപ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. ജരീര്‍ വേങ്ങര, ഷബീര്‍ വെള്ളാടത്ത്, നസീമുസബ്ബാഹ്, റഹൂഫ് പൈനാട്ട് പ്രസംഗിച്ചു.

Back to Top