24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഫാസിസ്റ്റ് ചേരിയെ ഒറ്റപ്പെടുത്താന്‍  ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം: കെ എന്‍ എം 

തിരൂരങ്ങാടി: മതേതര ജനാധിപത്യ കക്ഷികള്‍ ഫാസിസ്റ്റ് വര്‍ഗീയ ചേരികളെ പരാജയപ്പെടുത്താന്‍ പരമാവധി വിട്ടുവീഴ്ച ചെയ്ത് ഐക്യപ്പെട്ട് പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെന്ന് കെ എന്‍ എം തിരൂരങ്ങാടി മണ്ഡലം പ്രവര്‍ത്തക സംഗമം -ലീഫ് – ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി എച്ച് ഖാലിദ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി കെ പി സകരിയ, പി സുഹൈല്‍ സാബിര്‍, എം എസ് എം സംസ്ഥാന ജന.സെക്രട്ടറി സഹീര്‍ വെട്ടം, ടി ഇബ്‌റാഹിം അന്‍സാരി, സി വി അബ്ദുല്ലത്തീഫ് പ്രസംഗിച്ചു
Back to Top