5 Thursday
March 2026
2026 March 5
1447 Ramadân 16

ഫാമിലി സ്റ്റഡി ക്ലാസ്

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ അഹ്മദി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി സ്റ്റഡിക്ലാസില്‍ ശൈഖ് മുഹമ്മദ് അല് നഖ്‌വി പ്രസംഗിക്കുന്നു.

കുവൈത്ത്: സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗപ്രവേശം ഉറപ്പാക്കാന്‍ മനുഷ്യന്‍ കഠിനാധ്വാനം ചെയ്യണമെന്ന് കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിലെ ഇംഗ്ലീഷ് ഖുതുബ നിര്‍വഹിക്കുന്ന ശൈഖ് മുഹമ്മദ് അല് നഖ്‌വി സൂചിപ്പിച്ചു. ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ അഹ്മദി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി സ്റ്റഡിക്ലാസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് അബ്ദുറഹ്മാന്‍ ക്ലാസ്സെടുത്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് മദനി, അബ്ദുല്‍അസീസ് സലഫി, എഞ്ചി. ഉമ്മര്‍കുട്ടി പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചില്‍ഡ്രന്‍ ക്ലബ്ബിന് മുദ്ദസിര്‍, മനാഫ് മാത്തോട്ടം, ഫില്‍സര്‍ കോഴിക്കോട് നേതൃത്വം നല്‍കി.

Back to Top