ഫാത്തിമ ടീച്ചര്‍
താനാളൂര്‍: ശാഖ എം ജി എം. മുന്‍ പ്രസിഡന്റും റിട്ട. അറബിക് അധ്യാപികയുമായിരുന്ന കെ എന്‍ ഫാത്തിമ ടീച്ചര്‍ (58) നിര്യാതയായി. വരിക്കോട്ടില്‍ ഹസ്സന്‍ കുട്ടിയുടെ ഭാര്യയാണ്. കക്കോവ് പി എം എസ് എ സ്‌കൂള്‍, താനൂര്‍ ടൗണ്‍ ജി എം യു പി സ്‌കൂള്‍, താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫറോക്ക് തിരുത്തിയാട് പരേതരായ കെ എന്‍ അത്താമുവിന്റെയും ആമിനയുടെയും മകളാണ്. മക്കള്‍: നസീഫ്, നിഹാദ് ഹസന്‍. സഹോദരങ്ങള്‍: സുലൈമാന്‍, ആയിഷ, കദീജ, മൈമൂന ടീച്ചര്‍, ഖൈറുന്നീസ ടീച്ചര്‍, ആരിഫ ടീച്ചര്‍, ബാസിമ ടീച്ചര്‍. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
ഉബൈദുല്ല താനാളൂര്‍