30 Wednesday
July 2025
2025 July 30
1447 Safar 4

ഫലസ്ത്വീനില്‍ കൂട്ട അറസ്റ്റ്

ഫലസ്ത്വീനില്‍ കൂട്ട അറസ്റ്റും തടങ്കലും നടക്കുന്നതായി വാര്‍ത്തകള്‍. ഇസ്രായേലിനെതിരായി നടക്കുന്ന ഗ്രേറ്റ് മാ ര്‍ച്ച് ഓഫ് റിട്ടേണ്‍ 47 ആഴ്ച പിന്നിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇസ്‌റായേല്‍ പോലീസിന്റെ വ്യാപകമായ അറസ്റ്റും കരുതല്‍ തടങ്കലും നടക്കുന്നത്. ഇസ്‌റായേല്‍ സൈന്യം ജനുവരിയില്‍ മാത്രം അഞ്ഞൂറിലധികം ഫലസ്ത്വീനികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈയടുത്ത് നടന്നിട്ടുള്ള അറസ്റ്റുകളില്‍ വലിയ സംഖ്യയാണിത്. അനേകം സ്ത്രീകളെയും കുട്ടികളെയും തടവി ല്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഫലസ്ത്വീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളില്‍ നിന്നും അധിനിവേശ ജറൂസലേമിലെ അല്‍ഖുദ്‌സില്‍ നിന്നുമാണ് ഇത്രയധികം അറസ്റ്റ് നടന്നിരിക്കുന്നത്. അറസ്റ്റ്കൂടാതെ സൈന്യം നടത്തുന്ന അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വീടുകളില്‍ അടക്കം നിരന്തരമായി നടത്തുന്ന റെയ്ഡുകളിലൂടെയാണ് സൈന്യവും പോലീസും അറസ്റ്റ് നടപടികള്‍ വ്യാപകമാക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും നിരപരാധികളാണെന്നും ഇവരുടെ കുടുംബാംഗങ്ങള്‍ക്കെതിരേയുള്ള അമര്‍ഷങ്ങള്‍ കൊണ്ടാണ് ഇവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതെന്നും ആക്ഷേപങ്ങളുണ്ട്.  അറസ്റ്റ് ചെയ്യപ്പെട്ട 509 പേരില്‍ 89പേര്‍ കുട്ടികളും 8 സ് ത്രീകളുമാണ്. സൈന്യത്തെ ആക്രമിച്ചു എന്ന കുറ്റം ചാര്‍ത്തിയാണ് ഇസ്‌റായേല്‍ സൈന്യം ഇവരെ അറസ്റ്റു ചെയ്യുന്നത്. ജയിലുകളില്‍ ഇവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു
Back to Top