9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ഫലസ്തീന് സ്വതന്ത്ര രാഷ്ട്രം വേണമെന്ന് ഇസ്‌റാഈല്‍ ചെറുപ്പക്കാര്‍

കഴിഞ്ഞ ആഴ്ചയില്‍ പുറത്തുവന്ന ഒരു പോള്‍ പ്രകാരം മൂന്നിലൊന്ന് ഇസ്‌റാഈല്‍ ജൂതയുവാക്കളും ഫലസ്തീനിന് സ്വതന്ത്ര രാജ്യത്തിന് അവകാശമുണ്ടെന്ന് അഭിപ്രായപ്പെടുന്നതായാണ് മറ്റൊരു പുതിയ വാര്‍ത്ത. 18-നും 34-നും ഇടക്കുള്ള 35 ശതമാനം ഇസ്‌റാഈലി ജൂത യുവാക്കളും 35-നും 54-നും ഇടക്കുള്ള മധ്യവയസ്‌കരില്‍ 54 ശതമാനവും വൃദ്ധരായ 61 ശതമാനവും ഫലസ്തീനിന് സ്വതന്ത്ര രാജ്യത്തിന് അര്‍ഹതയുണ്ടെന്ന് കരുതുന്നവരാണെന്നാണ് ടെല്‍ അവീവ് യൂനിവേഴ്‌സിറ്റിയും ഇസ്‌റാഈല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റിയൂട്ടും നടത്തിയ പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, 47 ശതമാനം ആളുകളും ഒരു ടു സ്‌റ്റേറ്റ് ഫോര്‍മുലക്ക് ഒപ്പുവെക്കുന്നതിന് അനുകൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 83 ശതമാനം ഇസ്‌റാഈല്‍ ജൂതന്മാരും സമാധാന കരാറിനും മുന്‍പ് ജൂതരാഷ്ട്രമാണ് ഇസ്‌റാഈല്‍ എന്നംഗീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ടത്രെ.

Back to Top