23 Monday
December 2024
2024 December 23
1446 Joumada II 21

ഫലസ്തീനികളുടെ കാര്‍ഷിക വിളകളുടെ കയറ്റുമതി ഇസ്‌റാഈല്‍ തടയുന്നു

ഫലസ്തീനില്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍ ജോര്‍ദാന്‍ വഴി കയറ്റി അയക്കുന്നത് ഇസ്‌റാഈല്‍ തടയുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ച ‘സമാധാനപദ്ധതി’യെ ചൊല്ലി മേഖലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാനിടയുണ്ടെന്ന ആശങ്കകള്‍ക്കിടയിലാണ് ഇസ്‌റാഈല്‍ സൈന്യം ജോര്‍ദാന്‍ വഴിയുള്ള ഫലസ്തീന്‍ കാര്‍ഷിക കയറ്റുമതിയെ തടഞ്ഞത്.
തങ്ങളുടെ ലാന്‍ഡ് ക്രോസിംഗ് വഴി ഉല്‍പന്നങ്ങള്‍ ജോര്‍ദാനിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നാണ് ഇസ്‌റാഈല്‍ സൈന്യം പറയുന്നത്. പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ചെക്ക്‌പോസ്റ്റുകളിലെ ഇസ്‌റാഈല്‍ സേന വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ പോകുന്ന പച്ചക്കറി കയറ്റുമതി തടഞ്ഞതായി പാശ്ചാത്യ പിന്തുണയുള്ള ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇസ്‌റാഈലിലേക്കുള്ള പച്ചക്കറി കയറ്റുമതി 88 മില്യണ്‍ ഡോളറായിരുന്നുവെന്ന് ഫലസ്തീന്‍ കൃഷി മന്ത്രാലയം അറിയിച്ചിരുന്നു. വെസ്റ്റ് ബാങ്കിന്റെ മൊത്തം പച്ചക്കറി കയറ്റുമതിയുടെ 68 ശതമാനവും ഇതില്‍ ഉള്‍പ്പെടുന്നു.
ഞായറാഴ്ച മുതല്‍ ജോര്‍ദാന്‍ ക്രോസിംഗിലൂടെ എല്ലാ ഫലസ്തീന്‍ കാര്‍ഷിക ഉല്‍പന്നങ്ങളും ലോക വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടണ്ട് ഇസ്‌റാഈല്‍ ക്രോസിംഗുകളുടെ ഡയറക്ടര്‍ അറിയിച്ചതായി ഫലസ്തീന്‍ കാര്‍ഷിക മന്ത്രി റിയാല്‍ അല്‍ അത്താരി വോയ്‌സ് ഓഫ് ഫലസ്തീന്‍ റേഡിയോയോട് പറഞ്ഞു. ഇസ്‌റാഈല്‍ പശുക്കിടാങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള ഫലസ്തീന്‍ സര്‍ക്കാര്‍ തീരുമാനത്തിന് മറുപടിയായാണ് ഫലസ്തീന്‍ ചരക്ക് കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം എന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ താരിഖ് അബു ലബാന്‍ ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ ണഅഎഅ യോട് പറഞ്ഞു.

Back to Top