1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഫലവൃക്ഷ തൈകള്‍ നട്ടു

കുനിയില്‍: ഐ എസ് എം സംസ്ഥാന പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി കുനിയില്‍ അന്‍വാര്‍ നഗര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു. കുനിയില്‍ ഹുമാത്തുല്‍ ഇസ്‌ലാം സംഘത്തിനു കീഴിലുള്ള മിടുക്കപ്പാറ, ഇരിപ്പാംകുളം കബര്‍സ്ഥാന്‍ എന്നീ സ്ഥലങ്ങളിലാണ് തൈകള്‍ വെച്ച് പിടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ വി ഷഹര്‍ബാന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകരായ പി കെ അബ്ദുറഹ്മാന്‍, കെ സി ഹംസ, വി പി ശിഹാബുദ്ദീന്‍ അന്‍വാരി, കെ.ടി റഫീഖ്, ഗഫൂര്‍ കുറുമാടന്‍, ശാക്കിര്‍ ബാബു കുനിയില്‍, കെ ടി യൂസുഫ്, പി കെ അന്‍വര്‍, വി പി അസൈന്‍ അന്‍വാരി, എം എ ഗഫൂര്‍ എന്നിവര്‍ തൈ നടീല്‍ നിര്‍വ്വഹിച്ചു. എം പി അബ്ദുറഊഫ്, കെ പി അമീറുദ്ദീന്‍,  കെ പി നിസാര്‍, പി പി ജുനൈസ്, പി കെ ദില്‍ഷാദ്, കെ പി മുഹ്‌സിന്‍, കെ സി ഷാഹിദ്, കെ ടി നുജൂം നേതൃത്വം നല്‍കി.
Back to Top