7 Saturday
March 2026
2026 March 7
1447 Ramadân 18

പൗരത്വ ഭേദഗതി ബില്‍: ഭരണഘടന വിരുദ്ധം: ഐ എസ് എം

തിരൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ ലംഘനമാണെന്നും മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ വിസ്മരിച്ചു കൊണ്ടുള്ള ഏതൊരു നീക്കവും രാജ്യം സ്വീകരിക്കുകയില്ലെന്നും രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാന്‍ സംഘപരിവാര്‍ ആയുധങ്ങള്‍ ഒരുക്കുന്ന വര്‍ത്തമാന കാലത്ത് മതേതര കക്ഷികള്‍ ഒന്നിച്ചുള്ള പോരാട്ടത്തിന് തയ്യാറാവണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു.
തെക്കന്‍ കുറ്റൂര്‍ ഐ ഇ സി ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സംഗമം സംസ്ഥാന ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ പി റാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷരീഫ് കോട്ടക്കല്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി ടി ആബിദ് മദനി, ദുബയ് ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി നിസാര്‍ പാറപ്പുറത്ത്, ഷാനവാസ് പറവന്നൂര്‍, ജലീല്‍ വൈരങ്കോട്, ഐ വി അബ്ദുല്‍ജലീല്‍, സഹീര്‍ വെട്ടം, യൂനുസ് മയ്യേരി, മജീദ് രണ്ടത്താണി, അറഫാത്ത് പറവണ്ണ, ടി കെ എന്‍ ഹാരിസ്, ഡോ. റജുല്‍ ഷാനിസ്, ഖയ്യും കുറ്റിപ്പുറം, ഹബീബ് നീരോല്‍പാലം, ഹുസൈന്‍ കുറ്റൂര്‍ പ്രസംഗിച്ചു.
ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രതിനിധി സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു.

Back to Top