19 Sunday
May 2024
2024 May 19
1445 Dhoul-Qida 11

പൗരത്വ ഭേദഗതി നിയമം പോലീസ് തേര്‍വാഴ്ചയില്‍ കോടതി ഇടപെടണം – ഐ എസ് എം

ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: പൗരത്വഭേഗദതി നിയമത്തിനെതിരെ രാജ്യത്ത് നടന്നുവരുന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങളില്‍ സുപ്രീം കോടതി അടിയന്തിരമായി ഇടപെടണമെന്ന് ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ കോടതി മുഖവിലക്കെടുക്കണം. രാജ്യതാല്‍പര്യത്തിന് വിരുദ്ധവും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെ ലംഘിക്കുന്നതുമായ ഈ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൗരത്വഭേദഗതി നിയമം ഇന്ത്യയെന്ന ആശയത്തെ തന്നെ തകര്‍ക്കുമെന്നിരിക്കെ ഈ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് മതത്തിന്റെയോ സമുദായത്തിന്റെയോ നിറം നല്‍കുന്നത് മതേതര വിശ്വാസികള്‍ കരുതിയിരിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സല്‍മ അന്‍വാരിയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു.
പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടികള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പൊതുജന പങ്കാളിത്തത്തോടെ സമരമുഖങ്ങള്‍ തുറക്കാനും മണ്ഡലം തലങ്ങളില്‍ ചര്‍ച്ചാ സദസ്സുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പ്രമേയം അവതരിപ്പിച്ചു. പി കെ അബ്ദുല്‍ ജബ്ബാര്‍ മണപ്പാട്ട്, സിറാജ് മദനി, കെ ഐ അബ്ദുസ്സലാം, പി എ മുഹമ്മദ് മണപ്പാട്ട്, ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ മതിലകം, ജലീല്‍ വൈരംങ്കോട്, ജലീല്‍ മദനി വയനാട്, മുഹ്‌സിന്‍ തൃപ്പനച്ചി, ഷമീര്‍ ഫലാഹി, ഷാനവാസ് പറവന്നൂര്‍, ഐ വി അബ്ദുല്‍ ജലീല്‍, ഫിറോസ് കൊച്ചി എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
ഉസ്മാന്‍ സിറ്റി, റഫീഖ് നല്ലളം, ജൗഹര്‍ അയനിക്കോട്, പി എം എ സമദ്, ശരീഫ് കോട്ടക്കല്‍, ജസീര്‍ അന്‍സാരി, ജലീല്‍ പാലക്കാട്, ഹുസൈന്‍ തൃശൂര്‍, മുഹ്‌സിന്‍ തൃശൂര്‍, ഐ സിജാദ് , അയ്യൂബ് കടവനക്കാട്, സമദ് കൊല്ലം, സഅദ് കൊല്ലം, അനീസ് ആലപ്പുഴ, ശെരീഫ് തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x