1 Friday
May 2026
2026 May 1
1447 Dhoul-Qida 14

പ്ലഷര്‍ ഹോം നാടിനു സമര്‍പ്പിച്ചു

കൊണ്ടോട്ടി മണ്ഡലം ഐ എസ് എം നിര്‍മിച്ച മൂന്നാമത് പ്ലഷര്‍ഹോം സമര്‍പ്പണ സമ്മേളനത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസംഗിക്കുന്നു.
പുളിക്കല്‍: ഐ എസ് എം ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിച്ച പ്ലഷര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി നിര്‍മിച്ച മൂന്നാമത് വീട് കൈമാറി. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി വീട് കൈമാറി. വീരാന്‍കുട്ടി അരൂര്‍ അധ്യക്ഷത വഹിച്ചു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറീന അസീസ്, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ടി അന്‍വര്‍ സാദത്ത്, കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി, വാര്‍ഡ് മെമ്പര്‍ സുനീറ അബ്ദുല്‍വഹാബ്, ഐ എസ് എം ജില്ലാ സെക്രട്ടറി പി എം എ സമദ്, എബിലിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി എം മുസ്തഫ മദനി, എം മുഹമ്മദ്, മുഹമ്മദലി സുല്ലമി ഒതായി, യു കെ നിസാര്‍, എം കെ ബശീര്‍, കെ സി അഷ്‌റഫ്, അബ്ദുല്ലക്കുട്ടി, കെ എം ഷബീര്‍ അഹമ്മദ്, എം ആസിഫ് പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റിയുടെ നാലാമത്തെ പ്ലഷര്‍ഹോമിന്റെ പ്രഖ്യാപനം കെ എന്‍ എം മണ്ഡലം പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടന്‍ നിര്‍വഹിച്ചു.
Back to Top