13 Saturday
December 2025
2025 December 13
1447 Joumada II 22

പ്രാര്‍ഥിക്കുകയല്ലാതെ  എന്തു ചെയ്യാന്‍ – മുഹമ്മദ് സി വണ്ടൂര്‍

അശരണരും അശാന്തരുമായ മനസ്സാക്ഷിയുടെ കണ്ണുനീരാവുകയാണ് ഉന്നാവിലെ പെണ്‍കുട്ടി. ക്രിമിനല്‍ പശ്ചാത്തലമുള്ള എം എല്‍ എ സെഗാറിന്റെ ഗുണ്ടകള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി ഭയപ്പെടുത്തുന്നു എന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. എം എല്‍ എയുടെ പേരില്‍ പരാതിപ്പെട്ടതുകൊണ്ടൊന്നും പോലീസ് കേസ് പരിഗണിക്കില്ല. യോഗിമുഖ്യനും അനങ്ങിയില്ല. ഇരയുടെ ആത്മഹത്യാഭീഷണികൊണ്ടാണ് മുഖ്യന്‍ കേസെടുക്കാന്‍ തയ്യാറായത്. ബന്ധുവിനെ കാണാന്‍ പോയ പെണ്‍കുട്ടിയും കുടംബവും സഞ്ചരിച്ച കാറിനെ സെഗാറിന്റെ ആളുകള്‍ ട്രക്ക് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതാണ് ജനശ്രദ്ധയ്ക്ക് കാരണമായത്. രാഷ്ട്രീയ ക്രിമിനലുകളുടെ കേന്ദ്രമായിരിക്കുന്നു യു പി സംസ്ഥാനം. നേതാക്കന്മാരുടെ ചൊല്‍പടിക്ക് നില്‍ക്കണമെന്ന ദുഷിച്ചുനാറിയ മനോഭാവമാണ് നേതാക്കള്‍ക്കുള്ളത്. ഇങ്ങനെയുള്ള ഗുണ്ടകള്‍ക്കും തെമ്മാടിക്കൂട്ടങ്ങള്‍ക്കും അദിത്യനാഥ് എന്ന സന്യാസി മുഖ്യന്‍ നിലകൊള്ളുന്നു. ഇതിനെയെല്ലാം ചെറു സംഘമാണെങ്കിലും പ്രതിരോധിക്കാനുള്ള (ശബ്ദിക്കാനുള്ള) പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്നതിലും ഫാസിസ്റ്റുകള്‍ വിജയിക്കുന്നു. കഷ്ടത അനുഭവിക്കുന്നവര്‍ക്കും പ്രതീക്ഷ തരുന്ന ഭരണകൂടത്തിനുവേണ്ടി നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം.വരെ നിയമിക്കാനും ആനുകൂല്യം നല്‍കുവാനും കഴിഞ്ഞാല്‍ പിന്നെ അത് കൊണ്ട് പ്രത്യേകിച്ചൊന്നും ലഭിക്കില്ല. സര്‍ക്കാരിനെ കുറിച്ച് പൊതുജനത്തിന് കിട്ടേണ്ട ഒന്നും കിട്ടില്ല എന്ന് ചുരുക്കം.
Back to Top