7 Saturday
March 2026
2026 March 7
1447 Ramadân 18

പ്രവാസികളുടെ വരുമാനത്തിന് നികുതി തീരുമാനം പുനപ്പരിശോധിക്കണം: കെ എന്‍ എം

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: പ്രവാസികളുടെ വിദേശ വരുമാനത്തിന് നികുതി ചുമത്താനുള്ള കേന്ദ്ര ബജറ്റ് തീരുമാനം പുനപ്പരിശോധിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് വളരെയധികം സംഭാവന നല്‍കുന്ന പ്രവാസികളെ സാമ്പത്തികഭാരം ചുമത്തി വിഷമിപ്പിക്കരുത്. നിലവില്‍ രാജ്യത്തിന്റെ സമ്പദ്ഘടന താഴോട്ട് കുതിക്കുകയാണ്. പൊതു മേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ചു സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാനാവില്ല. ഇന്ധന വിലയുടെ കുതിപ്പിന് കടിഞ്ഞാണിടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മാന്ദ്യത്തെ മറികടക്കാനുള്ള പ്രായോഗിക രീതികള്‍ക്കു പകരം രാജ്യത്തിന് നേട്ടമുണ്ടാക്കുന്ന പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വങ്ങണമെന്നും മീറ്റ് ആവശ്യപ്പെട്ടു.
കൗണ്‍സില്‍ മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം ടി മനാഫ് പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, ഐ എസ് എം ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് റാഫി, എം എസ് എം ജില്ലാ പ്രസിഡന്റ് ജസീല്‍ പൂതപ്പാറ, അശ്രഫ് മമ്പറം, പി ടി പി മുസ്തഫ പ്രസംഗിച്ചു.

Back to Top