20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

പ്രളയദുരിതമകറ്റാന്‍ പ്രവാസിമലയാളികള്‍ കൈകോര്‍ക്കണം: അറേബ്യന്‍ ഗള്‍ഫ് വര്‍ക്കേഴ്‌സ് അസംബ്ലി

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമിതി സംഘടിപ്പിച്ച ‘അഗ്‌വ’ പ്രവാസി സംഗമം സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രവാസി മലയാളികള്‍ കൈകോര്‍ക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമിതി സംഘടിപ്പിച്ച അറേബ്യന്‍ ഗള്‍ഫ് വര്‍ക്കേഴ്‌സ് അസംബ്ലി ‘അഗ്‌വ’ പ്രവാസി സംഗമം ആവശ്യപ്പെട്ടു. ഗള്‍ഫ് മലയാളികള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണെങ്കിലും നാടിന്റെ പുനര്‍നിര്‍മിതിക്കും പ്രളയ ദുരിതമനുഭവിക്കുന്നവരുടെ ദുരിതമകറ്റാനും ഓരോ പ്രവാസി മലയാളിയും തങ്ങളാലാവുന്നത് ചെയ്യണം. പ്രളയത്തില്‍ വീടും ജീവിതോപാധിയും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ വിപുലമായ ദുരിതാശ്വാസ പദ്ധതിക്ക് സംഗമം രൂപം നല്‍കി. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമിതിയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും.  കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എം മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, എം അഹമ്മദ് കുട്ടി മദനി, അലിമദനി മൊറയൂര്‍, ഇസ്മാഈല്‍ കരിയാട്, ഡോ. ജാബിര്‍ അമാനി, യൂനുസ് നരിക്കുനി, ഫാസില്‍ ആലുക്കല്‍, സലാഹ് കാരാടന്‍ (ജിദ്ദ), കെ എന്‍ സുലൈമാന്‍ മദനി (ഖത്തര്‍), അബ്ദുല്‍അസീസ് സലഫി (കുവൈത്ത്), പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി (യു എ ഇ), അക്ബര്‍ സാദിഖ് (ഒമാന്‍), എന്‍ജി. അസ്സൈനാര്‍ (സഊദി), അബ്ദുല്‍ജബ്ബാര്‍ (യു എ ഇ), യൂസുഫ് (ദമ്മാം), നൗഷാദ് പയ്യോളി (ഖത്തര്‍), ബഷീര്‍ മാമാങ്കര (മക്ക), ഷാജഹാന്‍ പുല്ലിപ്പറമ്പ് (അല്‍കോബാര്‍), സുഹൈല്‍ സാബിര്‍, ബഷീര്‍ മദനി പുല്‍ക്കല്‍, സി എച്ച് ഖാലിദ് പ്രസംഗിച്ചു.
ശബാബ് സംസ്ഥാനതല പ്രചരണോദ്ഘാടനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ആകാശവാണി സീനിയര്‍ ന്യൂസ് റീഡര്‍ ഹക്കിം കൂട്ടായിക്ക് കോപ്പി നല്‍കി നിര്‍വഹിക്കുന്നു.
പുടവ സംസ്ഥാനതല പ്രചരണോദ്ഘാടനം എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് കവയത്രി ജയാ കിഷോറിന് കോപ്പി നല്‍കി നിര്‍വഹിക്കുന്നു.
Back to Top